
സദ്യ സ്പെഷ്യല്‍ മധുര കറി (Pineapple Curry).
ചേരുവകൾ:
1. പഴുത്ത കൈതച്ചക്ക (Pineapple) – 1
2. കുരു ഇല്ലാത്ത കറുത്ത മുന്തിരി – 100 ഗ്രാം
3. മുളകുപൊടി – 1/4 tsp
4. മഞ്ഞള്പൊടി – 1 tsp
5. പഞ്ചസാര / ശർക്കര – 1 tsp
6. വെള്ളം – 1/4 cup
7. ഉപ്പ് – 1 tsp (ആവശ്യത്തിന്)
8. തെങ്ങ (തിരുമിയതു) – 1/2 cup
9. പച്ചമുളക് – 2 – 3
10. കടുക് – 1 tsp
11. എണ്ണ – 2 – 3 tsp
12. കടുക് – 1 tsp
13. ഉണക്കമുളക് – 2 – 3
14. കറിവേപ്പില – 1 sprig
സദ്യ സ്പെഷ്യല്‍ മധുര കറി : വീഡിയോ >>
പാചകം ചെയ്യുന്ന വിധം
* കൈതച്ചക്ക (Pineapple) ചെറുതായി അരിയുക.
* തേങ്ങയും കടുകും പച്ചമുളകും നന്നായി അരച്ച് മാറ്റി വെയ്ക്കുക.
* ഒരു പാത്രത്തില്‍ അരിഞ്ഞു വെച്ച പൈനാപ്പിള്‍, മഞ്ഞള്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ കുറച്ചു വെള്ളം ചേർത്ത്, അടച്ചു വെച്ച് പകുതി വേവിച്ചു എടുക്കുക. ശേഷം മുന്തിരി ചേർത്തു അടച്ചുവെച്ച് വേവിക്കുക.
* മുന്തിരി അധികം വെന്തു പോകാതെ എടുക്കണം
* തേങ്ങയും കടുകും ചേർത്തു അരച്ച് വെച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേർക്കുക.
* തിളച്ചു കഴിയുമ്പോൾ പഞ്ചസാര/ ശർക്കര ചേർത്ത്, ഇളക്കി, വാങ്ങി വയ്ക്കുക.
* മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഉണക്ക മുളകും , കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് പാചകം ചെയ്തു വെച്ചിരിക്കുന്ന കറി ചേർത്ത് നന്നായി ഇളക്കി വാങ്ങുക.
* സ്വാദേറും സദ്യ സ്പെഷ്യല്‍ മധുര കറി റെഡി.