ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ്റെ അടിയന്തര ഉപയോഗത്തിന് യു.കെ അംഗീകാരം നൽകി. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. മുന്‍ഗണനാക്രമത്തിലായിരിക്കും വാക്‌സീന്‍ നല്‍കുക. കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടന്‍.
ഫൈസര്‍-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാർ അറിയിച്ചു.
വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. വാക്‌സിന്‍ യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.