സിഡ്നി: മലിനജലത്തിൽ വൈറസിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് സിഡ്‌നിയിലെ 12 പ്രാന്തപ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും COVID-19 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാനും എൻഎസ്‌ഡബ്ല്യു ഹെൽത്ത് ആവശ്യപ്പെടുന്നു. വേസ്റ്റേൺ സിഡ്നിയിലുള്ള Riverstone ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്ന് ഞായറാഴ്ച എടുത്ത മലിനജല സാമ്പിളുകളിൽ വൈറസിന്റെ ശകലങ്ങൾ കണ്ടെത്തിയതായി എൻഎസ്‌ഡബ്ല്യു ഹെൽത്ത് കഴിഞ്ഞ രാത്രി അറിയിച്ചു.
താഴെ പറയുന്ന സബർബുകൾക്കാണു ജാഗ്രത നിർദ്ദേശം നല്കിയിട്ടുള്ളത്. Riverstone, Vineyard, Marsden Park, Shanes Park, Quakers Hill, Oakville, Box Hill, The Ponds, Rouse Hill, Nelson, Schofields and Colebee.
ചിലപ്പോൾ നേരത്തെ കണ്ടെത്തിയ COVID-19 കേസുകളുടെ സാന്നിധ്യമായിരിക്കും ഈ കണ്ടെത്തലിൽ പ്രതിഫലിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ വെളിച്ചത്തിൽ പ്രാദേശിക കമ്മ്യൂണിറ്റിയിൽ സജീവമായ മറ്റ് കേസുകൾ ഉണ്ടാകാനുള്ള സാധ്യതയും എൻഎസ്‌ഡബ്ല്യു ആരോഗ്യം തള്ളികളയുന്നില്ല.