സന: യെമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടുവെന്നും ഇരുനൂറോളം പേർക്ക് പരുക്ക് പറ്റിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്. മറ്റൊരു ആക്രമണത്തിൽ യെമെനിലെ ഇന്റർനെറ്റ് സേവനങ്ങൾ എല്ലാം തകർന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
സഖ്യസേന അംഗമായ യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് നേരെ ഹൂതികൾ തിങ്കളാഴ്ച നടത്തിയ ആക്രമത്തെ തുടർന്ന് യെമനിലെ ഹൂതി വിമത പ്രസ്ഥാനവുമായി ബന്ധപ്പെട്ട സൈനിക ലക്ഷ്യങ്ങൾക്ക് നേരെ സൗദി സഖ്യസേന ആരംഭിച്ച തിരിച്ചടി ശക്തമായി തുടരുകയാണ്.