റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാർ.

പെർത്ത്: കഴിഞ്ഞ രണ്ടു മാസക്കാലമായി പെർത്തിൽ നടന്നുവന്നിരുന്ന T20 ഫ്രണ്ട്ഷിപ്പ് കപ്പ് നാലാം എഡിഷൻ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ, ഫോറസ്റ്റ് ഫീൽഡ് ഗ്രൗണ്ടിൽ ജനുവരി 23 ന് അരങ്ങേറി. മെയ്ലാൻഡ്സ് ഫ്രണ്ട്സ് ക്ലബ്ബിനെ നാലു റണ്ണിന് *കീഴടക്കി റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി.

വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഔദ്യോഗിക ക്രിക്കറ്റ് ക്ലബ്ബുകൾക്കായി സീസണിൽ കളിക്കുന്ന താരങ്ങൾ ഈ ടൂർണ്ണമെന്റിൽ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയുണ്ടായി. ഈ ടൂർണ്ണമെന്റിന് കഴിഞ്ഞ നാലുവർഷത്തിനിടെ, നിലവാരത്തിലും പങ്കാളിത്തത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റോയൽ വാരിയേഴ്സിന് വേണ്ടി പ്രവീൺ വർഗീസ് ട്രോഫി ഏറ്റുവാങ്ങി. റിച്ചാർഡ് ലെറ്റർ ണ് ഫൈനലിലെ താരം. ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദ സീരീസ്, മാൻ ഓഫ് ദി മാച്ച് എന്നിവർക്കുമുള്ള ട്രോഫികൾ, മലയാളി അസോസിയേഷൻ ഓഫ് പെർത്ത് പ്രതിനിധികളായ. ശ്രീ സുഭാഷ് മങ്ങാട്, ജസ്റ്റിൻ പള്ളിയാൻ, ഷാജു ഫ്രാൻസിസ് എന്നിവർ വിതരണം ചെയ്തു. ജയദേവ് ബാലകൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.