പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാൻ. വിവിധ മോഡുകളിൽ ഒറ്റ ചാർജിൽ 370 കിലോമീറ്റർ മുതൽ 512 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയർന്ന വേഗം 250 കിലോമീറ്ററും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓൺറോഡ് വില 1.70 കോടി രൂപയാണ്.
ടൈകാൻ 4 എസ് അടക്കം നാലു വകഭേദങ്ങളാണു വൈദ്യുത ടൈകാൻ ശ്രേണിയിലുള്ളത്. ടൈകാൻ, ടൈകാൻ ഫോർ എസ്, ടർബോ, ടർബോ എസ്. കൂടാതെ ഫോർ എസ്, ടർബോ, ടർബോ എസ് പതിപ്പുകൾ ക്രോസ് ടുറിസ്മൊ വകഭേദമായും വിൽപനയ്ക്കുണ്ട്.