ദീപാവലി – ദീപങ്ങളുടെ ഉത്സവം

ദീപാവലി - ദീപങ്ങളുടെ ഉത്സവം

ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌, ദീപാവലി അഥവാ ദിവാലി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെയും, തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെയും ആഘോഷമാണ് ദീപാവലി എന്നാണ് വിശ്വാസം. ദീപാവലി ദിവസം ആഘോഷത്തോടൊപ്പം ദീപാവലി വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ ‘ദിവാലി’യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ വർഷം ഒക്ടോബർ 31-നാണ് ദീപാവലി.

ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലിയാഘോഷിക്കുന്നത് എന്നതാണ് ഒരു ഐതീഹ്യം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയാഘോഷം ആയും ദീപാവലി ആഘോഷിക്കുന്നു. ഇതാണ് ദക്ഷിണേന്ത്യയിൽ പ്രധാനം.

ഓസ്ട്രേലിയയിൽ ഇന്ത്യൻ കുടിയേറ്റം കുതിച്ചുയർന്നതോടെ ദീപാവലി ആഘോഷങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.