എൺപതാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരവേദിയിൽ തിളങ്ങി രാജമൗലിയുടെ ആർആർആർ. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. എ.ആർ റഹ്‌മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് ചരിത്രത്തിൽ ഇടംനേടിയത്. എം.എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നാണ്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ തകർത്ത് അഭിനയിച്ച ഗാനം ടെയ്‌ലർ സ്വിഫ്റ്റ്, ഗില്ലെർമോ മെഡൽ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷമാണ് പുരസ്‌കരം ഇന്ത്യയിലേക്കെത്തുന്നത് നേരത്തെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് എ.ആർ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.
മറ്റ് പുരസ്കാരങ്ങൾ താഴെ കൊടുക്കുന്നു:
മികച്ച ചിത്രം(മ്യൂസിക്കൽ–കോമഡി) – ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ
മികച്ച സംവിധായകൻ മോഷൻ പിക്ച്ചർ – സ്റ്റീവൻ സ്പീൽബർഗ്. ചിത്രം: ഫേബിൾമാൻസ്
മികച്ച തിരക്കഥ മോഷൻ പിക്ച്ചർ – ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ (മാർട്ടിൻ മക്ഡൊണാഗ്)
മികച്ച നടൻ മോഷൻ പിക്ച്ചർ–ഡ്രാമ – ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)
മികച്ച നടി മോഷൻ പിക്ച്ചർ–ഡ്രാമ – കേറ്റ് ബ്ലാങ്കെറ്റ് (ടാർ)
മികച്ച നടി മ്യൂസിക്കൽ–കോമഡി – മിഷെല്ലെ യോ (എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)
മികച്ച നടൻ മോഷൻ പിക്ച്ചർ–കോമഡി – കോളിൻ ഫാരെൽ (ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ)
മികച്ച ടെലിവിഷൻ സീരിസ് മ്യൂസിക്കൽ–കോമഡി – അബോട്ട് എലെമെന്ററി (എബിസി)
മികച്ച നടൻ, ടെലിവിഷൻ സീരിസ്–ഡ്രാമ – കെവിൻ കോസ്റ്റ്നെർ (യെല്ലോ സ്റ്റോൺ)
മികച്ച നടി, ടെലിവിഷൻ സീരിസ്–ഡ്രാമ – സെൻഡായ (യൂഫോറിയ)
മികച്ച നടൻ, ടെലിവിഷൻ സീരിസ്–മ്യൂസിക്കൽ–കോമഡി – ജെറെമി അല്ലെൻ വൈറ്റ് (ദ് ബിയർ)
ബെസ്റ്റ് ലിമിറ്റഡ സീരിസ് – ദ് വൈറ്റ് ലോട്ടസ് (എച്ച്ബിഓ)
ബെസ്റ്റ് ഒറിജിനൽ സ്കോർ, മോഷൻ പിക്ച്ചർ – ബാബിലോൺ (ജസ്റ്റിൻ ഹർവിറ്റ്സ്)
ബെസ്റ്റ് ഒറിജിനൽ സോങ്, മോഷൻ പിക്ച്ചർ – നാടു നാടു (ആർആർആർ)
ബെസ്റ്റ് മോഷൻ പിക്ച്ചർ അനിമേറ്റഡ് – ഗിയെർമോ ഡെൽ ടോറോസ് പിനോകിയോ