
സിഡ്‌നി: 12 –ാം വയസ്സില്‍ ബിസിനസിൽ നിന്നും വിരമിച്ച് പെൺകുട്ടി ശ്രദ്ധനേടുന്നു. യുവ സംരംഭകയായ പിക്‌സി കർട്ടിസാണ് കോടികളുടെ സംരംഭത്തിൽ നിന്നും വിരമിക്കുന്നത്. ഓസ്‌ട്രേലിയയിൽ ജനിച്ച കളിപ്പാട്ട കമ്പനിയായ പിക്‌സിയുടെ ഫിഡ്‌ജറ്റ്‌സിന്റെ സിഇഒയാണ് വിരമിക്കൽ പ്രഖ്യാപിച്ച പിക്‌സി കർട്ടിസ്. 2021-ൽ അമ്മ റോക്സി ജാസെങ്കോയ്‌ക്കൊപ്പമാണ് പിക്‌സി കമ്പനി സ്ഥാപിച്ചത്. കോവിഡ് കാലത്ത് ഇവരുടെ ബിസിനസ് വിപണി കീഴടങ്ങുകയായിരുന്നു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ യുവ കോടീശ്വരി നിലവിൽ പ്രതിമാസം 133,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ വിമരിക്കുന്നതെന്ന് പിക്സി അറിയിച്ചു. ജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 12-ാം ജന്മദിന ആഘോഷവും റിട്ടയർമെന്റ് പാർട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ റോക്സി മകളുടെ മുന്നിൽ അവതരിപ്പിച്ചത്. ആഡംബര ജീവിതത്തിന്‍റെ ചിത്രങ്ങൾ കൊണ്ട് സമൂഹമാധ്യമത്തില്‍ താരമാണ് പിക്സി. നിയമപരമായി വാഹനമോടിക്കാൻ കഴിയില്ലെങ്കിലും പിക്സി കർട്ടിസിന് ഒരു മെഴ്‌സിഡസ് ബെൻസ് ഉണ്ട്. പത്താം പിറന്നാളിന് അമ്മ സമ്മാനിച്ചതാണ് ഇത്.
https://www.instagram.com/pixiecurtis
https://www.instagram.com/roxyjacenko/