ഗുരുവായൂർ ഉത്സവമായ്…; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി.

ഗുരുവായൂർ ഉത്സവമായ്...; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി.

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായി സിനിമകൾ സംവിധാനം ചെയ്ത് 2021-ൽ ഓസ്ക്കാറിന്റെ ചുരക്കപ്പട്ടികയിലും, ഇരുനൂറോളം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംഗീതം നൽകിയിരിക്കുന്നു. ആർ അനിൽലാൽ ഒരുക്കുന്ന ഉത്സവഗാനം, മാധ്യമപ്രവർത്തകൻ മുകേഷ് ലാലിന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കറാണ് ഈ ഗാനം ആലപിച്ചത്. Watch Video

ഉത്സവലഹരിയിലേക്ക് ഭക്തസഹസ്രങ്ങളെ എതിരേൽക്കുന്ന ഈ ഗാനത്തിന്റെ റിലീസ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവ്വഹിച്ചു മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശൻ, സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, കെ പി ഉദയൻ, ബാബു ഗുരുവായുർ, വി.പി. ഉണ്ണികൃഷ്ണൻ, രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്, സുമൻ ഗുരുവായൂർ, സുധി പഴയിടം എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു ഗുരുവായൂർ ഉത്സവവിളബരം ഗംഭീരമാക്കാൻ, ചുണ്ടുകളിൽ ഉത്സവഗാനമധുരിമ തേൻ മൊഴിയായി ഓരോ ഭക്തന്റെയും സിരകളിൽ പടരാൻ, “ഗുരുവായൂർ ഉത്സവമായ്” ഗാനത്തിനാകുമെന്ന് ഗുരുദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്, പി ആർ ഓ പി ശിവപ്രസാദ് Watch Video