പാചകവാതക സിലിണ്ടർ ചോർന്ന് സ്ഫോടനം; ഒൻപത് പേർക്ക് പരിക്ക്

പാചകവാതക സിലിണ്ടർ ചോർന്ന് സ്ഫോടനം; ഒൻപത് പേർക്ക് പരിക്ക്

ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ബിൽഖാനി പ്രദേശത്തെ ഒരു വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അറിയിച്ചു.

സ്ഫോടനത്തെ തുടർന്ന് വീടിന്റെ രണ്ട് മുറികൾക്ക് തീപിടിച്ചു. വീടിനുള്ളിലുണ്ടായിരുന്ന ആറ് പേർക്കും രക്ഷാപ്രവർത്തനത്തിന് എത്തിയ അയൽവാസികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. സംഭവവിവരം ലഭിച്ചതോടെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *