
മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസ്
സ്‌പോര്‍ട്ടി ഇലക്ട്രിക്ക് 4 ഡോര്‍ കൂപ്പെ ലോകത്തെ തന്നെ മികച്ച ഇവികളിലൊന്നായി വിലയിരുത്തപ്പെടുന്നു. 107.8kWh ബാറ്ററിയും ഡ്യുവല്‍ മോട്ടോറുമുള്ള കാറിന് 523 എച്ച്പി കരുത്തും പരമാവധി 855 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. റേഞ്ച് 677 കിലോ മീറ്റർ വരെ.
മെഴ്‌സിഡീസ് എഎംജി ഇക്യുഎസ്
ഡ്യുവല്‍ മോട്ടോര്‍ സെറ്റ് അപ്പുള്ള കരുത്തേറിയ വാഹനമാണിത്. കരുത്ത് 761 എച്ച്പി പരമാവധി ടോര്‍ക്ക് 1020 എന്‍എം. വെറും 3.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേയ്ക്ക് കുതിക്കും. പരമാവധി വേഗത 250 കി.മീ. 200 kW വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണക്കുന്ന 107.8 kWh ബാറ്ററി പാക്ക്. റേഞ്ച് 586 കിലോ മീറ്റർ വരെയാണ്.
ബിഎംഡബ്ല്യു ഐ-7
7 സീരീസില്‍ പെട്ട ഓള്‍ ഇലക്ട്രിക്ക് വാഹനമാണ് ഐ-7. മുന്നിലെ ഗ്രില്ലിലുള്ള i ബാഡ്ജ് മാത്രമാണ് ഇവി മോഡലിന്റെ പുറമെയുള്ള വ്യത്യാസം. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളുള്ള ഐ-7 544 എച്ച്പി കരുത്തും പരമാവധി 745 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 101.7 kWh ലിത്തിയം അയേണ്‍ ബാറ്ററിയുള്ള വാഹനത്തിന്റെ റേഞ്ച് 591കിലോ മീറ്റർ – 625 കിലോ മീറ്റർ വരെ.
ബിഎംഡബ്ല്യു ഐ-4
83.9 kWh ലിഥിയം അയേണ്‍ ബാറ്ററി 590 കി.മീ റേഞ്ച് നല്‍കും. 340 എച്ച്പി കരുത്തും പരമാവധി 430 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വാഹനത്തിന്റെ റേഞ്ച് 591കിലോ മീറ്റർ വരെ
ഔഡി ക്യു-8 ഇ ട്രോണ്‍ സ്‌പോര്‍ട്ബാക്ക്
ഔഡി ക്യു 8 ഇ ട്രോണ്‍ രണ്ട് വകഭേദങ്ങളിലും രണ്ട് ബോഡി സ്‌റ്റൈലുകളിലും ലഭ്യമാണ്. 114 kWh ബാറ്ററി. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളുള്ള 50 വകഭേദം 340എച്ച്പി കരുത്തും 55 വകഭേദം 408 എച്ച് പി കരുത്തും പുറത്തെടുക്കും. വാഹനത്തിന്റെ റേഞ്ച് 600 കിലോ മീറ്റർ വരെയാണ്
ലോട്ടസ് ഇക്ട്ര
ലോട്ടസിന്റെ ഇക്ട്ര, ഇക്ട്ര എസ് മോഡലുകള്‍ക്ക് ഡ്യുവല്‍ മോട്ടോര്‍ സിസ്റ്റമാണ്. 603 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഈ വാഹനങ്ങള്‍ക്ക് 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കാനാവും. 112 kWh ബാറ്ററിയുള്ള ഈ മോഡലിന്റെ റേഞ്ച് 600 കിലോ മീറ്റർ വരെയാണ്.
പോര്‍ഷെ മക്കാന്‍ ടര്‍ബോ
പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്ക് പ്ലാറ്റ്‌ഫോമിലാണ് പോര്‍ഷെ മക്കാന്‍ എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്. ഔഡി ക്യു-6 ഇ ട്രോണും പോര്‍ഷെ കയിനും ഇതേ പ്ലാറ്റ്‌ഫോമിലുള്ള കാറുകളാണ്. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുള്ള മക്കാന്‍ ഇവി 639 എച്ച്പി കരുത്തു പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 1,130 എന്‍എം. 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കി.മീ വേഗതയിലേക്കു കുതിക്കും. പരമാവധി വേഗത 260 കി.മീ. 95 kWh ബാറ്ററി. വാഹനത്തിന്റെ റേഞ്ച് 591 കിലോമീറ്റർ വരെയാണ്.
ബിവൈഡി സീല്‍
61.44 kWh ബാറ്ററി പാക്കുള്ള മോഡലില്‍ സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണുള്ളത്. കൂടുതല്‍ വലിയ 82.56 kWh ബാറ്ററി പാക്കുള്ള മോഡലില്‍ ഓള്‍ വീല്‍ ഡ്രൈവും റിയര്‍ വീല്‍ ഡ്രൈവും ഓപ്ഷനായുണ്ട്. വലിയ ബാറ്ററി പാക്കുള്ള വാഹനത്തിന്റെ റേഞ്ച് 570 കിലോമീറ്റർ വരെയാണ്.