തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി മുതിർന്ന അംഗം ജി. സുധാകരൻ ഇന്ന് ചുമതലയേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജി. സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി. ഡി. സതീശൻ, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 21-ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ വെച്ച് നടക്കും. പ്രോ ടേം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കും ഈ ചടങ്ങുകൾ നടക്കുക. തുടർന്ന് മെയ് 22-ന് നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. മെയ് 29-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്

