ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി.

ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി.

ഇലട്രിക് ട്രക്കുമായി ബിവൈഡി. പൂര്‍ണമായും വൈദ്യുതിയില്‍ 100 കി.മീ വരെ സഞ്ചരിക്കാനാവുന്ന ഈ ഹൈബ്രിഡ് പിക് അപ് ട്രക്കിന് 100 കി.മീ വേഗതയിലേക്കെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഒറ്റനോട്ടത്തില്‍ ഫോഡ് എഫ്150-യുമായി സാമ്യതകളുള്ള ഷാര്‍ക് പിക്അപ് ട്രക്ക് ഓസ്‌ട്രേലിയയിലും മെക്‌സിക്കോയിലുമാണ് ആദ്യം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ടര്‍ബോ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളും വലിയ ബാറ്ററിയുമുള്ള പിഎച്ച്ഇവി (Plug-in Hybrid Electric Vehicle) -യാണ് ബിവൈഡി ഷാര്‍ക്.

നല്ല വലിപ്പത്തിലുള്ള ബിവൈഡി ബാഡ്ജിങ്, വലിയ ബോഡി ക്ലാഡിങുകള്‍, കനത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ 18 ഇഞ്ച് അലോയ് വീലുകള്‍ കരുത്തുറ്റ റോള്‍ ബാറുകള്‍ എന്നിവയാണ് പ്രത്യേകതകൾ. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 10.25 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്റര്‍, 12 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, 180 ഡിഗ്രി അണ്ടര്‍ ബോഡി വ്യൂ, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എന്‍എഫ്‌സി ആന്റ് അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയുള്ള വാഹനം കൂടിയാണിത്. 5,457 എംഎം നീളവും 1,971 എംഎം വീതിയും 1,925 എംഎം ഉയരവും 3,260 എംഎം വീല്‍ബേസുമുള്ള വാഹനമാണ് ബിവൈഡി ഷാര്‍ക്. 2,500 കിഗ്രാം വരെ വലിച്ചുകൊണ്ടുപോവാന്‍ ശേഷിയുള്ള ഈ വാഹനത്തിന് 835 കിലോഗ്രാം വരെ വഹിക്കാനാവും.

ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്ലയെ മറികടന്നു.

മത്സരം ചൂടുപിടിക്കുന്നു: പ്യൂഷോ ഇ-2008 ഇലക്ട്രിക് കാറിന്റെ വില 25,000 ഡോളർ കുറച്ചു.