ഡാർവിൻ: ഈ ലോക ജീവിതത്തിൽ നാമെന്തെല്ലാം നേടിയാലും ദൈവീകമായ ആത്‌മാവിനെ നഷ്ടപ്പെടുത്തിയാൽ ജീവിതം ശൂന്യമായിരിക്കുമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രപ്പോലീത്ത ഓർമ്മിപ്പിച്ചു. ഡാർവിൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഇടവക ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി കുർബാനയും, റാസയും നേർച്ചവിളമ്പും നടന്നു. ഇടവക ദിനാഘോഷ സന്ധ്യയിൽ അഭി. തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഡാർവിൻ സീറോ മലബാർ സഭയുടെ ഫാ. ഡെന്നി തോമസ്, ആംഗ്ലിക്കൻ സഭയുടെ റവ. സൂസി റെയ്, മാർത്തോമ്മ സഭയുടെ പ്രതിനിധി ദീപക് ജോർജ് പഴയമഠം, ഇടവക ട്രസ്റ്റി ഡിനോയ് ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജാക്‌സ് ജേക്കബ് സ്വാഗതവും സെക്രട്ടറി സാജൻ വറുഗീസ് നന്ദിയും രേഖപ്പെടുത്തി. ദിനാഘഷത്തോടനുബന്ധിച്ചു നടന്ന വിവിധ കലാ പരിപാടികളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കു ചേർന്നത് കാഴ്ചക്കാർക്ക് ദൃശ്യ വിസ്‌മയമായി. പഠനത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ അഭിനന്ദിക്കുകയും പെരുന്നാൾ സപ്ലിമെന്റിൻറെ പ്രകാശനവും നടന്നു. സപ്പ്ളിമെന്റിന്റെ കോപ്പി ദേവാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ് (www.iocdarwin.org.au). മെയ് 25 -നു ബഹു ഇടവകവികാരിയുടെ കാർമികത്വത്തിൽ വി.കുർബാന അർപ്പിച്ചു. വി. കുർബാനാനന്തരം ആദ്യഫല പെരുന്നാളും, സ്നേഹ വിരുന്നോടും കൂടി അഞ്ച് ദിവസം നീണ്ടു നിന്ന പെരുന്നാൾ സമാപിച്ചു.
Shilvin Kottackakathu
0061451011970