വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി ഒഐസിസി ഓസ്ട്രേലിയ

മെൽബൺ: കോൺഗ്രസ് അനുകൂല സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നു. പരിപാടി നടക്കുന്ന ഹാളിൽ തിരഞ്ഞെടുപ്പ് ഫലം തൽസമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. മെൽബണിലെ നോബിൾ പാർക്കിലുള്ള ജാൻ വിൽസൺ കമ്മ്യൂണിറ്റി സെന്ററിൽ വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 2 മണി മുതലാണ് എല്ലാവരും ഒത്തുചേരുക. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഹാളിൽ പ്രവേശനമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്:
ജിജേഷ് പി.വി. 0425 897610,
റോബിൻ 0426 699714

India Election: Updates, Results >>

എക്സിറ്റ് പോൾ: ഇന്ത്യയിൽ മോദിക്ക്‌ മൂന്നാമൂഴം, കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ബി ജെ പി അക്കൗണ്ട് തുറക്കും.