ഇന്ത്യ ആര് ഭരിക്കും; ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

ഇന്ത്യ ആര് ഭരിക്കും; ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

ന്യൂഡൽഹി: അടുത്ത 5 വർഷം ഇന്ത്യ ആരു ഭരിക്കുമെന്ന് ഇന്നറിയാം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ ഇന്ത്യൻ സമയം എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇന്ത്യൻ സമയം ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും.

Lok Sabha Election Results >>
Kerala Election Results >>

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസി ടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ഫലം എത്തിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബിജെപി മുന്നണിക്ക് മൂന്നാമതും അധികാര തുടർച്ച ലഭിക്കും എന്ന് വ്യക്തമാക്കുന്നതാണ്. എക്‌സിറ്റ്‌പോൾ ഫലങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും രാജ്യത്ത് ഇന്ത്യ സർക്കാർ രൂപീകരിക്കുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.

India Election More Details >>
Lok Sabha Election Results >>
Kerala Election Results >>

എക്സിറ്റ് പോൾ: ഇന്ത്യയിൽ മോദിക്ക്‌ മൂന്നാമൂഴം, കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ബി ജെ പി അക്കൗണ്ട് തുറക്കും.