‘സുരേഷ് ഗോപി ഒറ്റയ്ക്കല്ല’, ഇത്തവണ പാർലമെന്റിലെ ‘താരങ്ങൾ’ ഇവരൊക്കെ.

'സുരേഷ് ഗോപി ഒറ്റയ്ക്കല്ല', ഇത്തവണ പാർലമെന്റിലെ ‘താരങ്ങൾ’ ഇവരൊക്കെ.

18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ നിർണായകം ആയിരുന്നതുകൊണ്ട് പ്രമുഖരെയും ജനപ്രിയരെയും സിനിമ- സീരിയൽ താരങ്ങളെയും രംഗത്തിറക്കാൻ ഇരു മുന്നണികളും ശ്രമിച്ചിരുന്നു. ഇവരിൽ ചിലർ പരാജയപ്പെടുകയും മറ്റു ചിലർ വലിയ വിജയംനേടുകയും ചെയ്തു. 18-ാം ലോക്‌സഭയിലേക്ക് എത്തുന്ന അഭിനേതാക്കളില്‍ ചിലരെ പരിചയപ്പെടാം.

സുരേഷ് ഗോപി: കേരളത്തിൽ ബിജെപിക്ക് ആദ്യ ലോക്സഭ സീറ്റ് നേടിക്കൊടുത്ത് സുരേഷ് ഗോപി ചരിത്രം സൃഷ്ടിച്ചത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. 2016 മുതൽ 2022 വരെ രാജ്യസഭാ എംപിയായും ഗോപി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കങ്കണ റണൗട്: ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗായിരുന്നു ഹിമാചലിലെ മണ്ഡിയില്‍ താരത്തിന്റെ എതിരാളി. 74,755 വോട്ടുകള്‍ക്കാണ് ബോളിവുഡ് താരം കങ്കണ വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തിയിരിക്കുന്നത്.

ശത്രുഘ്നൻ സിൻഹ: അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ടിക്കറ്റിലാണ് വിജയിച്ചത്. 59,564 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ ബിജെപിയിലായിരുന്നു ശത്രുഘ്നൻ സിൻഹ.

ഹേമ മാലിനി: മഥുര മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചുകൊണ്ടാണ് ഇന്ത്യൻ സിനിമയുടെ ‘ഡ്രീം ഗേൾ’ ഹേമമാലിനി ഇത്തവണ പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. 2,93,407 വോട്ടുകളുടെ അമ്പരപ്പിക്കുന്ന മാർജിനോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഇവരുടെ വിജയം.

അരുൺ ഗോവിൽ: രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലും വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്. 10585 ആണ് ഭൂരിപക്ഷം.

മനോജ് തിവാരി: നോർത്ത് ഈസ്റ്റ് ഡൽഹി ലോക്‌സഭ മണ്ഡലത്തില്‍ ഭോജ്പുരി സൂപ്പർസ്റ്റാർ മനോജ് തിവാരി 1,37,066 വോട്ടിന്‍റെ ശ്രദ്ധേയമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം തവണയും വിജയം നേടി.

രവി കിഷൻ: ഭോജ്പുരി ബോളിവുഡ് പടങ്ങളില്‍ തിളങ്ങിയ നടന്‍ രവി കിഷൻ യുപിയിലെ ഗോരഖ്പൂരിൽ വിജയിച്ചു. 1,03,526 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ബി ജെ പി സ്ഥാനാർത്ഥി ആയിരുന്നു.

ബംഗാളില്‍ നിന്നും തൃണമൂൽ താരങ്ങള്‍: ബംഗ്ല ടിവി സിനിമ രംഗത്ത് നിന്നും ഒരു പിടിതാരങ്ങളെ തൃണമൂല്‍ ഈ ലോക്സഭയിലേക്ക് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ദേവ് അധികാരി, ഹിരൺ ചാറ്റർജി, ലോക്കറ്റ് ചാറ്റർജി, രചനാ ബാനർജി, ജൂൺ മാലിയ, സതാബ്ദി റോയ് തുടങ്ങിയ അഭിനേതാക്കളാണ് ലോക്സഭയിലേക്ക് എത്തുന്നത്.

State Wise  Lok Sabha Election Results 2024 >> 

Constituency wise Kerala Election Results >>