റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.

മോസ്കോ: റഷ്യ -യുക്രൈന്‍ സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിലേക്ക് റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന്‍ മാരാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരുടെ മോചനത്തിനായി റഷ്യന്‍ അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൈനിക സഹായികള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ റഷ്യ റിക്രൂട്ട് ചെയ്തത്. മതിയായ പരിശീലനം പോലും നല്‍കാതെ ആയുധങ്ങളുമായി സംഘര്‍ഷ മേഖലയിലേക്ക് അയച്ചതിനെ തുടര്‍ന്ന് കുടുങ്ങി പോയ ഈ യുവാക്കളുടെ ബന്ധുക്കള്‍ ഇവരെ സംഘര്‍ഷ ഭൂമിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. സൈന്യത്തിൽ സഹായികളായി എടുത്ത 2 പേർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു. നേരത്തെ, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ദില്ലി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിൽപരിശോധന നടന്നു.

റ​ഷ്യ യു​​ക്രെ​യ്നി​ൽ ​ അ​ധി​നി​വേ​ശം തുടങ്ങിയിട്ട് 839 ദിവസങ്ങൾ പിന്നിടുകയാണ്. അ​ധി​നി​വേ​ശം കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​നി​ടെ സ​മാ​ധാ​ന ഉ​ച്ച​കോ​ടി നീ​ക്ക​വു​മാ​യി ലോ​ക രാജ്യങ്ങൾ രംഗത്തുവന്നു. ഉ​ച്ച​കോ​ടി സ്വി​സ് ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ൽ അ​ടു​ത്ത ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​കും ന​ട​ക്കു​ക. 28 മാ​സ​മെ​ത്തി​യ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​നം സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യെ​ന്ന് സ്വി​സ് പ്ര​സി​ഡ​ന്റ് വി​യോ​ല ആം​ഹേ​ർ​ഡ് പ​റ​ഞ്ഞു. ആ​ക്ര​മ​ണം കൂ​ടു​ത​ൽ ക​ന​പ്പി​ച്ച റ​ഷ്യ ക​ഴി​ഞ്ഞ ദി​വ​സം ഡോ​ണെ​റ്റ്സ്ക് മേ​ഖ​ല​യി​ൽ സ്മാ​റോ​മ​യോ​ർ​സ്കെ പ​ട്ട​ണം പി​ടി​ച്ചെ​ടു​ത്തു. ഡോ​ണെ​റ്റ്സ്ക് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്റെ തെ​ക്കു പ​ടി​ഞ്ഞാ​റു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. യു​ക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യയുടെ അത്യാധുനിക സു-57 യുദ്ധവിമാനം തകർത്തതായും റിപ്പോർട്ടുണ്ട്. റഷ്യൻ അതിർത്തിയിൽനിന്ന് 600 കിലോമീറ്റർ അകലെ മാസി അസ്ട്രക്കാൻ പ്രവിശ്യയിലാണ് വിമാനം തകർത്തത്. അ​തി​നി​ടെ, യു​ക്രെ​യ്ന് ബെ​ൽ​ജി​യം, ഡെ​ന്മാ​ർ​ക്ക്, നെ​ത​ർ​ല​ൻ​ഡ്സ്, നോ​ർ​വേ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ ചി​ല​ത് അ​തത് രാ​ജ്യ​ങ്ങ​ളി​ൽ​ത​ന്നെ സൂ​ക്ഷി​ക്കാ​ൻ യു​​ക്രെ​യ്ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. റ​ഷ്യ​ൻ ആ​ക്ര​മ​ണം ഇ​പ്പോ​ഴും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം. 60-ലേ​റെ എ​ഫ്-16 വി​മാ​ന​ങ്ങ​ളാ​ണ് യു​ക്രെ​യ്ന് ല​ഭി​ക്കു​ക. എ​ന്നാ​ൽ, യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യാ​ൽ അ​വ സൂ​ക്ഷി​ച്ച വി​ദേ​ശ താ​വ​ള​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.