സിഡ്നി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു

സിഡ്നി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു

പെൻറിത്ത്: പെൻറിത്ത്  വള്ളംകളിക്കായി  ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിഡ്നി മലയാളികൾ. കേരളത്തിന്റെ പൈതൃകത്തിലെ ഒരു വിസ്മയമാണ് വള്ളംകളി. ഈ വർഷം ആദ്യമായി പിഎംകെ വള്ളംകളി, ഓഗസ്റ്റ് 24-ന് ഒളിമ്പിക് വേദിയായിരുന്ന സിഡ്നി റെഗാറ്റ സെന്റററിൽ നടക്കും. പെൻറിത്ത് മലയാളി കൂട്ടായ്മ (PMK) ആണ് ഈ വള്ളംകളി സംഘടിപ്പിക്കുന്നത്. ഒരോ ടീമിലും 20 പേർ ഉണ്ടാകും. മത്സരാർത്ഥികൾ രണ്ട് പരിശീലന സെഷനുകളിൽ പങ്കെടുക്കണം. പരിശീലന ദിവസങ്ങൾ പിന്നീട് അറിയിക്കും.

ചമ്പക്കുളം വള്ളംകളി, നെഹ്റു ട്രോഫി വള്ളംകളി, ആറന്മുള ഉത്രട്ടാതി വള്ളംകളി എന്നിവയ്ക്കൊപ്പം ഈ വർഷത്തെ പെൻറിത്ത് വള്ളംകളി മത്സരവും കാണികളിൽ ആവേശത്തിരയിളക്കും. ന്യൂ സൗത്ത് വെയിൽസ്‌ലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികളും, പ്രേക്ഷകരും പങ്കെടുക്കുന്ന ഈ ആഘോഷം, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക റെക്സ് പുല്ലൻ – 0426861239; ഡെന്നിസ് ദേവസ്യ – 0403517711 റിജോ മാത്യു – 041726622