ഓസ്ട്രേലിയൻ യുവതി പാരീസിൽ കൂട്ടബലാത്സം​ഗത്തിനിരയായി

ഓസ്ട്രേലിയൻ യുവതി പാരീസിൽ കൂട്ടബലാത്സം​ഗത്തിനിരയായി

പാരിസ്: ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കാനിരിക്കെ പാരീസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തതായി റിപ്പോർട്ട്. 25 വയസ്സുള്ള യുവതി ശനിയാഴ്ച്ച രാവിലെ പിഗല്ലെയിലെ റസ്റ്റോറന്റിൽ അഭയം പ്രാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസ്റ്റോറൻ്റ് ഉടമയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ അന്വേഷണത്തെ “കൂട്ടബലാത്സംഗം” ആയി കണക്കാക്കുന്നതായി പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. ഇന്ന് (വെള്ളിയാഴ്ച) ആരംഭിക്കുന്ന ഒളിമ്പിക്‌സിന്റെ ഭാഗമായി പാരീസ് നഗരത്തിൽ വൻ പോലീസ് സന്നാഹം ഉള്ളപ്പോൾ ആണ് ഇങ്ങനെയൊരു സംഭവം നടന്നത്.

നിലവിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഓസ്‌ട്രേലിയൻ കോൺസുലേറ്റും ഫ്രഞ്ച് പൊലീസും അതിജീവിതക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ജൂണിൽ, പാരീസിന്റെ പ്രാന്തപ്രദേശത്ത് 12 വയസ്സുള്ള ജൂത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിഷേധത്തിന് കാരണമായിരുന്നു.