ഡാർവിൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്.
നഴ്സിങ് ജോലിക്കായി 2011-ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും വിജയത്തിലെത്തുന്നത് ഇതാദ്യമാണ്.
ജോൺസൺ മാമലശേരി.