ന്യുകാസിൽ: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ ഗാനരൂപത്തിൽ തയ്യാറാക്കിയ ആൽബം യുട്യുബിൽ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യുകാസിൽ സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാദർ ജോൺ പുതുവയാണ് ആൽബം റിലീസ് ചെയ്തത്. കത്തോലിക്കാ സഭയിലെ ബൈബിളിലെ 73 പുസ്തകങ്ങൾ ഗാനരൂപത്തിൽ തയ്യാറാക്കുന്നത് തന്റെ ഒരു സ്വപ്നം കൂടിയായിരുന്നുവെന്ന് ആൽബത്തിന്റെ സംവിധാനം നിർവ്വഹിച്ച് ആമുഖ പ്രാർത്ഥനയും നടത്തിയ റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ബിജു മൂക്കന്നൂർ സംഗീതവും കുര്യാക്കോസ് വർഗീസ് പശ്ചാത്തല സംവിധാനവും ഹെർഷൽ ചാലക്കുടി എഡിറ്റിംഗും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചത് അങ്കമാലി മെലഡീസ് മ്യുസിക് ആന്റ് ഡാൻസ് അക്കാഡമിയിലെ വിദ്യാർത്ഥികളാണ്. ഫാദർ ജോൺ പുതുവയുടെ യുട്യുബ് ചാനലിൽ ഗാനം ലഭ്യമാണ്.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ