ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ ഔദ്യോഗികമായി സി പി എം പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ്‌ വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സിപിഐ നേതാവ് സത്യൻ മൊകേരിയെ സി പി ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം ആരംഭിച്ചിരുന്നു. ഇടതുമുന്നണിയുമായി ഇടഞ്ഞു നിൽകുന്ന പി വി അൻവറും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻ കെ സുധീര്‍ മത്സരിക്കുമെന്ന് പി വി അൻവര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും.

ബി ജെ പി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Kerala Election More Details >>