
ഗോൾഡ് കോസ്റ്റ്: സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 9 ന് കൊടിയേറി. നവംബർ 22 -ാം തീയതി സന്ധ്യനമസ്ക്കാരത്തെ തുടർന്ന് ധ്യാന പ്രസംഗം ഉണ്ടായിരിക്കുന്നതാണ്. നവംബർ 23 -ാം തീയതി രാവിലെ 8 മണിക്ക് മലങ്കര സഭ വൈദീക ട്രസ്റ്റീ റവ. ഡോ തോമസ് വർഗീസ് അമയിൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടുന്നതും തുടർന്ന് റാസ്സ, ആശിർവാദം, നേർച്ച വിളമ്പ്, ആദ്യഫല പെരുന്നാൾ എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്ക് വേണ്ടി വികാരി ഫാദർ ഷിനു ചെറിയാൻ, സെക്രട്ടറി ബെസ്റ്റിൻ ജോസ് വർഗീസ്, ട്രസ്റ്റി സ്റ്റെഫി സാംസൺ എന്നിവർ അറിയിച്ചു.
പെരുന്നാൾ കൺവീനേഴ്‌സ്
ലിൻസി ഷിബു -0478656798
ബീന ജേക്കബ് – 0449821213
Address
St Gregorio’s Malankara Orthodox Church,
142 Billinghurst Cres, Upper Coomera, Gold Coast – Australia