
സിഡ്‌നി: മാർച്ച് 1 ന് സിഡ്‌നിയിൽ ‘ലക്സ് ഹോസ്റ്റ് – കേരള തട്ടുകട’ റെസ്റ്റോറന്റിൽ വെച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ AGM-ൽ നിയാസ് കണ്ണോത്ത് ചെയർമാനായും, ദീപ നായർ പ്രെസിഡന്റായും 2025-27 ടേമിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
ലിസ ബിനു (സെക്രട്ടറി & പബ്ലിക് ഓഫീസർ), അസ്‌ലം ബഷീർ (ട്രെഷറർ), ഡോ. ബാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), അനീഷ സ് പണിക്കർ (ജോയിന്റ് സെക്രട്ടറി), ഷിജു അബ്ദുൽഹമീദ് (എക്സിക്യൂട്ടീവ് മെമ്പർ), കിരൺ ജിനൻ (എക്സിക്യൂട്ടീവ് മെമ്പർ), സിദ് നായർ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരും വിവിധ ചുമതലകളിൽ തെരഞ്ഞെടുക്കപ്പെട്ടു.
WMC ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ റീജിയണൽ ചെയർമാൻ കിരൺ ജയിംസിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചത്.