
1). മത്തങ്ങ കഷണങ്ങള്‍ ആക്കിയത് – അരക്കിലോ
2). പച്ചമുളക് – രണ്ട്
ജീരകം – അര ചെറിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
3). ഉപ്പ് – പാകത്തിന്
4). വെള്ളം – പാകത്തിന്
5). എണ്ണ – രണ്ട് വലിയ സ്പൂണ്‍
6). കടുക് – അര ചെറിയ സ്പൂണ്‍
7). ചുവന്നുള്ളി അരിഞ്ഞത് – രണ്ട്
വറ്റല്‍ മുളക് രണ്ടായി മുറിച്ചത് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
8). തേങ്ങ ചുരണ്ടിയത് – രണ്ട് വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
- മത്തങ്ങ കഷണങ്ങള്‍ കുക്കറില്‍ വെച്ച് രണ്ടു വിസില്‍ വരും വരെ വേവിക്കുക , ചൂടാറുമ്പോള്‍ ഉടച്ചുവയ്ക്കുക.
- രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ച് , ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് മത്തങ്ങ ഉടച്ചതില്‍ യോജിപ്പിക്കുക
- ചീനച്ചട്ടിയില്‍ എണ്ണയോഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു ഏഴാമത്തെ ചേരുവ ചേര്‍ത്ത് താളിക്കുക , ഇതില്‍ തേങ്ങ ചുരണ്ടിയതും ചേര്‍ത്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ എരിശേരിയില്‍ ചേര്‍ക്കുക .