ഡോണൾഡ് ട്രംപ് വീണ്ടും യു എസ് പ്രസിഡന്റ്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നുന്ന ജയം. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.… ∞

അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയം
ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. നവംബർ അഞ്ചാം തീയതി… ∞

ഇറാനു മറുപടിയുമായി ഇസ്രായേൽ ; സൈനിക കേന്ദ്രങ്ങളുൾപ്പടെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രണം
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ… ∞

ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം.
ജെറുസലേം: ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുകയാണ്. … ∞

ബലൂചിസ്ഥാനിൽ വ്യാപക ആക്രമണം; കൊന്നൊടുക്കിയത് 130 ലേറെ പേരെ.
ബലൂചിസ്ഥാൻ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിലായി 130 ലേറെ പേർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിൽ വിഘടനവാദികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14… ∞

ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ; ആക്രമണം തുടരുന്നു.
ഗാസ: ഗാസ മുനമ്പിൽ നിന്ന് ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം. ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് ഗാസ മുനമ്പിലെ ഖാൻ യുനിസ് മേഖലയിൽ നിന്ന് കണ്ടെത്തിയതെന്നാണ് ഇസ്രയേൽ… ∞

ബംഗ്ലാദേശിൽ കലാപം രൂക്ഷം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; സൈന്യം ഭരണം ഏറ്റെടുത്തു.
ധാക്ക: ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.… ∞

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇസ്രായേൽ ആക്രമണം തുടരുന്നു.
ടെൽ അവീവ്: ഹിസ്ബുള്ള ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നിരവധി റോക്കറ്റുകൾ ഇന്ന് (ഞായറാഴ്ച) പുലർച്ചെ അയച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള വിക്ഷേപിച്ച മിക്ക റോക്കറ്റുകളും തങ്ങളുടെ… ∞

ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ; ലെബനനിലേക്ക് യാത്ര വേണ്ടെന്നു ഇന്ത്യ.
ടെൽഅവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ… ∞

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു.
ടെൽഅവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ടെഹ്റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഹനിയയും ഇയാളുടെ സഹായിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിലെ മാധ്യമങ്ങളാണ് ഈ വാർത്ത… ∞

ഗോലാൻ കുന്നുകളിലേക്ക് ഹിസ്ബുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ നിരവധി മരണം.
ടെൽ അവീവ്: ശനിയാഴ്ച ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. സംഭവത്തെ അപലപിച്ച വൈറ്റ് ഹൗസ് ഇത് ദാരുണമായ സംഭവമെന്നാണ്… ∞

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പിന്നിൽ പാക് സേന?.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്നാണ് സൂചന. നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ… ∞

ലോകം ഇനി പാരിസിലേക്ക്; ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് ഇന്ന്.
പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ ഇന്ന് രാത്രി 7.30-ന് (3:30 AM AEST) ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം… ∞

ഓസ്ട്രേലിയൻ യുവതി പാരീസിൽ കൂട്ടബലാത്സംഗത്തിനിരയായി
പാരിസ്: ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കാനിരിക്കെ പാരീസിൽ ഓസ്ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. 25 വയസ്സുള്ള യുവതി ശനിയാഴ്ച്ച രാവിലെ പിഗല്ലെയിലെ റസ്റ്റോറന്റിൽ അഭയം പ്രാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ… ∞

ഇസ്രയേൽ പോർവിമാനങ്ങൾ ജോർദ്ദാനും സൗദിയും കടന്ന് യെമനിൽ ആക്രമണം നടത്തി.
ജറുസലം: ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തിൽ യമൻ ഹൊദൈദ തുറമുഖവും യമൻ എണ്ണ ശാലകളും ഇപ്പോഴും കത്തുകയാണ്. ഇസ്രയേൽ… ∞

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറി.
വാഷിങ്ടൺ: 2024-ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന് പ്രസിഡന്റ് ജൊ ബൈഡൻ പ്രസ്താവിച്ചു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലാണ്… ∞

വിൻഡോസ് നിശ്ചലമായി! ലോകത്തു പലഭാഗങ്ങളിലും ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഓസ്ട്രേലിയ, ഇന്ത്യ, ജർമനി, യുഎസ്, യുകെ ഉൾപ്പെടെ… ∞

ഒമാനിൽ പള്ളിക്കു സമീപം വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും.
മസ്ക്കത്ത്: ഒമാനിലെ മസ്ക്കത്തിൽ വെടിവെപ്പ്. ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. പോലീസുകാരനും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് അക്രമികളെയും വധിച്ചതായി… ∞

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു.
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യഗാസയിലെ സ്കൂളിനുനേരെ ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവിടെ പാർപ്പിച്ചിരുന്ന അഭയാർഥികളാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ പുലർച്ചെയുണ്ടായ 4 ആക്രമണങ്ങളിൽ… ∞

ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; ആക്രമണം പെൻസിൽവാനിയയിലെ തിരെഞ്ഞെടുപ്പ് റാലിക്കിടെ.
പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വധശ്രമം. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ട്രംപ് വേദിയിൽ… ∞

പരമോന്നത സിവിലിയൻ ബഹുമതി പുടിൻ മോദിക്ക് സമ്മാനിച്ചു. റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും.
മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക്… ∞

യുക്രൈൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം: കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മോദി.
കീവ്: ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു.… ∞

നരേന്ദ്രമോദി മോസ്കോയിൽ; റഷ്യൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ എത്തി. മോസ്കോയിലെ വ്നുക്കോവോ-II അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനാണ് ഈ… ∞

ഭൂമിക്ക് പുതിയ ‘ചന്ദ്രൻ’?
ഭൂമി സൂര്യനെ വലയം വയ്ക്കുന്ന അതേ പാതയിൽ സമാന്തരമായി മറ്റൊരു ഛിന്നഗ്രഹം വലം വയ്ക്കുന്നുവെന്ന് കണ്ടെത്തൽ. ഭൂമിയെ ചുറ്റുന്നതും ഗുരുത്വാകർഷണത്താൽ സൂര്യനുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ബഹിരാകാശ പാറ (space rock) ആണിത്. ‘അർദ്ധ ചന്ദ്രൻ’… ∞

റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ തീവ്രവാദി ആക്രമണം: നിരവധിപേർ കൊല്ലപ്പെട്ടു.
മോസ്കൊ: റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും ഓർത്തഡോക്സ് പള്ളിക്കു നേരെയും തലസ്ഥാനമായ മഖച്കലയിലെ (Makhachkala) പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് ലക്ഷ്യമിട്ടും തീവ്രവാദി ആക്രമണം. 15 പോലീസുകാരും… ∞

നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
പട്ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സാംസ്കാരിക കൈമാറ്റത്തിന്റെ പ്രതീകമാണ് നളന്ദ. നളന്ദയെന്നത് വെറുമൊരു… ∞

മികച്ച വോട്ടിംഗ് യന്ത്രങ്ങളെ അറിയാൻ ഇന്ത്യയിലേക്ക് വരൂ..: മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ.
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടുമെന്ന ടെസ്ല മോധാവി ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ഇലോൺ മസ്ക് നടത്തുന്നതെന്നും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.… ∞

റഫയിൽ സ്ഫോടനം; 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു.
ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഹമാസിനെ പ്രതിരോധിക്കാനായി രാപ്പകൽ… ∞

ജി7 ഉച്ചകോടി: മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിലേക്കു ക്ഷണിച്ചു.
റോം: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ്… ∞

ചൈന-പാക്കിസ്ഥാൻ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളി; സുരക്ഷാ സാഹചര്യം മോദി വിലയിരുത്തി.
ദില്ലി: ജമ്മുകശ്മീരിലെ തുടർച്ചയായ 4 ഭീകരാക്രമണങ്ങളുടെയും , ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയുടെയും ചൈനയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം… ∞

റഷ്യ-യുക്രൈന് സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
മോസ്കോ: റഷ്യ -യുക്രൈന് സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിലേക്ക് റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന് മാരാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരുടെ മോചനത്തിനായി… ∞

പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി.
പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേർ മണ്ണിനടിയിൽ കുടുങ്ങിയതായി യുഎൻ റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പാപുവ ന്യൂ ഗിനിയയിൽ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങളും മേഖലയിൽ തകർന്നു.… ∞

ആകാശച്ചുഴിയിൽപ്പെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം.
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നു ഒരാൾക്ക് ജീവൻ നഷ്ടമാവുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ… ∞

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട തെരച്ചിൽ വിഫലമായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഹെലികോപ്റ്റർ… ∞

പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം: എസ് ജയശങ്കർ.
നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ചിലരുടെ കഴിവില്ലായ്മയും പിഴവും കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ… ∞

പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം; സ്വാതന്ത്യം ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിൽ.
ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ പാക് അധീന കാശ്മീരിൽ ജനങ്ങളുടെ പ്രക്ഷോഭം. പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ… ∞

ഇറാനിലെ ചബഹാർ തുറമുഖം ഇന്ത്യ ഏറ്റെടുത്തു; പാക്കിസ്ഥാനും ചൈനയ്ക്കും മറുപടി.
ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യ ഏറ്റെടുത്തു. തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട 10 വർഷത്തെ നടത്തിപ്പിനുള്ള കരാറിലാണ് ഇന്ത്യയും ഇറാനും ഒപ്പുവച്ചത്. ഇതോടെ ചബഹാർ തുറമുഖത്തിലൂടെയുള്ള ചരക്കുനീക്കങ്ങളുടെ നിയന്ത്രണം ഇന്ത്യയുടെ കരങ്ങളിലായിരിക്കും.… ∞

ജനവാസമേഖലകൾ ഒഴിപ്പിച്ച് സൈനികനടപടി വിപുലമാക്കി ഇസ്രയേൽ.
ജറുസലേം: തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻകാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.… ∞

കോവിഡ് വാക്സീൻ അസ്ട്രാസെനക പിൻവലിച്ചു.
ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെഅസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. 'ടെലഗ്രാഫ്' പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ… ∞

കോവിഡ് വാക്സിൻ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍.
കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന്… ∞

ഇറാനിൽ സ്ഫോടനം: ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്.
ടെഹ്റാൻ: ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയതായി എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഖജാവാരിസ്ഥാൻ (Qahjavaristan) നഗരത്തിൽ സ്ഫോടന ശബ്ദം കേട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ടെഹ്റാൻ, ഇസ്ഫഹാൻ (Isfahan),… ∞

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിൽ തിരിച്ചെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ… ∞

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുനാമി ആശങ്കയിൽ ഇന്തോനേഷ്യ.
ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ… ∞
