ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ് 2025 ഡിസംബര്‍ 29 പ്രഖ്യാപിക്കപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാറിന്റെ മൂന്നാം വാര്‍ഷികത്തിലാണ് സുപ്രധാനമായ ഈ നികുതി ഇളവ് പ്രഖ്യാപനം വന്നത്.
2026 ജനുവരി 1 മുതല്‍ ഓസ്ട്രേലിയയിലേക്കുള്ള എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.നിലവില്‍ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും ഇളവുണ്ടെങ്കിലും, ജനുവരി ഒന്നോടെ ഇത് പൂര്‍ണ്ണമാകും.
ഈ നികുതി ഇളവ് ഇന്ത്യയിലെ തൊഴിലധിഷ്ഠിത മേഖലകളായ ടെക്സ്റ്റൈല്‍സ് , ലെതര്‍, പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍,കാര്‍ഷിക ഉല്‍പ്പന്നങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കാപ്പി ,മറ്റ് മേഖലകളായ രത്നങ്ങള്‍, ആഭരണങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നി മേഖലകള്‍ക്ക് വലിയ കരുത്ത് പകരും
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നേട്ടം കരാര്‍ നിലവില്‍ വന്ന ശേഷം ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 8% വളര്‍ച്ച രേഖപ്പെടുത്തി.
2025 ഏപ്രില്‍ – നവംബര്‍ കാലയളവില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ മാത്രം 16% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പ്രത്യേക അംഗീകാര കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, ഇത് ഇന്ത്യയിലെ ജൈവ കര്‍ഷകര്‍ക്ക് ഗുണകരമാകും.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകാന്‍ ഇത് സഹായിക്കും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും MSME മേഖലയ്ക്കും ഇത് വലിയ പ്രോത്സാഹനമാണെന്ന് വിലയിരുത്തപ്പെടുന്നു

