ഗാസയിൽ മൂന്ന് മാധ്യമപ്രവർത്തകർ അടക്കം 11 പേർ കൊല്ലപ്പെട്ടു

ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ അ​​​ൽ സ​​​ഹ്റ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ മ​​​ര​​​ണം.

ഹ​​​മാ​​​സ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ സൈ​​​നി​​​ക​​​ർ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​ത്. സം​​​ഭ​​​വം പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​സ്രേ​​​ലി സേ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഗാ​​​സ​​​യി​​​ലെ പ​​​ല ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​ണ്ടാ​​​യ മ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ട്ടുപേ​​​ർ കൂ​​​ടി മ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ പ​​​ത്തും 13ഉം ​​​പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ട് കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ പ​ത്തി​ന് വെ​ടി​നി​ർ​ത്ത​ൽ പ്ര​ബ​ല്യ​ത്തി​ൽ​ വ​ന്ന​ശേ​ഷം ഇ​സ്ര​യേ​ൽ ഗാ​സ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 466 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വൃ​ത്ത​ങ്ങ​ൾ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *