ജറുസലം : അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ 2 വെടിവയ്പുകളില്‍ പതിനേഴുകാരനടക്കം 2 പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു.3 പേര്‍ക്കു പരുക്കേറ്റു.സൈനികരെ ആക്രമിച്ച സാഹചര്യത്തിലാണു വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേല്‍ ഭാഷ്യം.
ഹെബ്രോണിലാണു പതിനേഴുകാരന്‍ കൊല്ലപ്പെട്ടത്. സൈനികര്‍ക്കുമേല്‍ വാഹനമോടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോഴാണു വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ പറഞ്ഞു. തെക്കന്‍ വെസ്റ്റ് ബാങ്കിലും ഒരാള്‍ കൊല്ലപ്പെട്ടു.ഹെബ്രോണ്‍ പട്ടണത്തില്‍ സൈനിക റെയ്ഡ് തുടരുകയാണ്.

