റെഡ്മി നോട്ട് 15 പ്രോ സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. റെഡ്മി നോട്ട് 15 പ്രോ സീരീസില്‍ സ്റ്റാന്‍ഡേര്‍ഡ് നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നിവയാണ് അവതരിപ്പിക്കുക.
വലിയ ഡിസ്‌പ്ലേയും മികച്ച റിഫ്രഷ് റേറ്റുമായിരിക്കും ഫോണുകളില്‍ ഉണ്ടാവുക. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, രണ്ട് ഫോണുകളിലും 200MP പ്രൈമറി ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. റെഡ്മി നോട്ട് 15 പ്രോയും റെഡ്മി നോട്ട് 15 പ്രോ പ്ലസും ജനുവരി 27 ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്‌തേക്കാം.

