തിരുവനന്തപുരം: നെടുമങ്ങാട് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 3 പേര് മരിച്ചു.പൊട്ടിത്തെറിയില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് ഞായറാഴ്ചയും, പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് ഇന്നലെയും, പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടില്‍ രാജി ഇന്ന് രാവിലെയും മരണപ്പെട്ടു..
കഴിഞ്ഞ 14ന് ആയിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടായത്.സ്ഥാപനത്തിലെ 2 ജീവനക്കാരും,ഭക്ഷണം കഴിക്കാന്‍ എത്തിയ നവാസ് എന്നയാളുമാണ് അപകടത്തില്‍പ്പെട്ടത് പരിക്കേറ്റ ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് പരുക്ക് ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഗ്ലാസ് കൊണ്ട് മറച്ച കടയില്‍ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല.ജീവനക്കാരിയായ സിമി ചായ ഉണ്ടാക്കാന്‍ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതോടെ തീ പടര്‍ന്നാണ് പരുക്കേറ്റത്.

