കേരള സാഹിത്യത്തിന്റെ ഏടുകളില്‍ ഒരു ഇതിഹാസം പോലെ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു അസാധാരണ നോവലാണ് ബെന്യാമിന്റെ ആട് ജീവിതം.അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ നേര് രേഖയായ ഒരു ദുരന്തകഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍ എന്ന നിലയില്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. രമണന് ശേഷം മലയാള സാഹിത്യത്തിലെ നാഴികകല്ലായ കൃതിയാണ് ബെന്യാമന്റെ ആടു ജീവിതം.
പ്രവാസി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും അതിജീവനത്തിന്റെ തീവ്രാനുഭവങ്ങളും പറയുന്ന ഈ നോവല്‍ വായനക്കാരെ നജീബെന്ന കഥാപാത്രത്തിന്റെ മരുഭൂമിയിലെ നരക ജീവിതം അനുഭവിപ്പിക്കുന്നു.

2008ലാണ് ആടു ജിവിതം പബ്ലീഷ് ചെയ്തത്. 2009-ല്‍ ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.തുര്‍ന്ന് ധാരാളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നോവലിനെ വിവിധ സര്‍വകലാശാലകള്‍ പാഠ്യവിഷയമാക്കി. തമിഴ്, കന്നട, അറബി ഭാഷകള്‍ക്കു പുറമേ ഇംഗ്ലിഷ് പതിപ്പും പുറത്തു വന്നു.
ബെന്യാമിന്റെ എളുപ്പത്തില്‍ വായനക്കാരെ ആകര്‍ഷിക്കുന്ന ശൈലി, ഓരോ അധ്യായത്തിലും അടുത്തതെന്ത് എന്ന ആകാംക്ഷ നിലനിര്‍ത്തുന്നു. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആഖ്യാനം.
‘ആടുജീവിതം’ മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്, ഇത് ഒരു കാലഘട്ടത്തിലെ പ്രവാസികളുടെ പ്രതിനിധീകരിക്കുന്ന മാസ്റ്റര്‍പീസ്’ ആയി കണക്കാക്കപ്പെടുന്നു.അന്താരാഷ്ട്ര വേദികളില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കും വായനകള്‍ക്കും ഇടയാക്കിയ ആടു ജീവിതത്തിന്റെ മൂന്നൂറാം പതിപ്പ് ഇക്കഴിഞ്ഞ ഡിസംബര്‍ 15 ന് പ്രസാധനം ചെയ്യപ്പെട്ടു.ഒരു നോവലിന് മൂന്നുറ് പതിപ്പ് ഇറങ്ങുക എന്നത് മലയാള സാഹിത്യ ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒന്നാണ്.

