2026 ജനുവരി 26-ന് നടക്കാനിരിക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും സജീവമായി.ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രധാന പ്രമേയം വന്ദേമാതരത്തിന് 150 വര്‍ഷം’ (150 Years of Vande Mataram) എന്നതാണ്.
ദേശീയ ഗാനത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ സ്മരണാര്‍ത്ഥം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയവും ആഘോഷങ്ങളില്‍ പ്രതിഫലിക്കും.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (EU) നേതാക്കളാണ് മുഖ്യാതിഥികളായി എത്തുന്നത്.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ,യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ രാജ്യത്തിന്റെ യുദ്ധസന്നദ്ധതയും സൈനിക കരുത്തും വിളിച്ചോതുന്ന രീതിയിലായിരിക്കും പരേഡ് നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ആദ്യമായി കര്‍ത്തവ്യ പഥില്‍ ഒരു ‘ബാറ്റില്‍ അറേ’ ഫോര്‍മാറ്റ് അവതരിപ്പിക്കും.1923-ല്‍ ചിത്രകാരനായ തേജേന്ദ്ര കുമാര്‍ മിത്ര തയ്യാറാക്കിയ വന്ദേമാതരം വരികളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.
റാഫേല്‍, സുഖോയ്-30, മിഗ്-29 തുടങ്ങിയ അത്യാധുനിക വിമാനങ്ങള്‍ ഉള്‍പ്പെടുന്ന 29 വിമാനങ്ങള്‍ വ്യോമപ്രകടനത്തില്‍ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നുമായി ആകെ 30 ടാബ്ലോകളാണ് പരേഡില്‍ അണിനിരക്കുക.
അതേ സമയം രാജ്യം അതീവ ജാഗ്രതയിലായിരിക്കിം. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ (ഹരിയാന, യു.പി, രാജസ്ഥാന്‍) കനത്ത സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തില്‍ പരേഡ് കാണാനെത്തുന്നവര്‍ക്കായി പുലര്‍ച്ചെ 3 മണി മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസ് ആരംഭിക്കും.പരേഡ് കാണാനുള്ള ടിക്കറ്റ് വിതരണം ഓണ്‍ലൈനായി നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

