ബ്രിസ്ബെയ്ന്‍: 8 മില്യണ്‍ ഡോളറിലധികം (ഏകദേശം 124 കോടി രൂപ) വിലമതിക്കുന്ന 60-ലധികം ടൊയോട്ട ലാന്‍ഡ് ക്രൂയിസറുകള്‍ മോഷ്ടിച്ച സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളിന് കോടതി ജാമ്യം നിഷേധിച്ചു. 29-കാരനായ ഷേര്‍ ഹുസൈന് മഹാസെലിക്കാണ് ബ്രിസ്ബെയ്ന്‍ അറസ്റ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഇയാള്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്രിസ്ബെയ്നില്‍ നിന്ന് 74 വാഹനങ്ങളാണ് മോഷണം പോയത്. ഇതില്‍ ഭൂരിഭാഗവും ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 സീരീസ്, റാവ് 4 (RAV4) തുടങ്ങിയ ആഡംബര വാഹനങ്ങളായിരുന്നു.CAN bus’ എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ നിര്‍വീര്യമാക്കി, എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്ത് കടന്നുകളയാന്‍ ഈ ഉപകരണം സഹായിക്കും.
മോഷ്ടിച്ച വാഹനങ്ങള്‍ പൊളിച്ച് പാര്‍ട്സുകളാക്കി വിദേശത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ‘ഷെര്‍വുഡ് കാര്‍ പാര്‍ട്സ്’ (Sherwood Car Parts) എന്ന പേരില്‍ ഇയാള്‍ ഒരു സ്ഥാപനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
കുറ്റകൃത്യം വളരെ ആസൂത്രിതമാണെന്നും (highly organised), പ്രതിക്ക് ജാമ്യം നല്‍കുന്നത് വലിയ റിസ്ക് ആണെന്നും ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. 2026 ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും

