ഓസ്ട്രിയയിലെ ഗ്രോസ്‌ഗ്ലോക്ക്‌നര്‍ പര്‍വതത്തില്‍ ട്രക്കിങ്ങിനിടെ ഒരു യുവതിക്ക് ദാരുണാന്ത്യം

വിയന്ന: ഓസ്ട്രിയയിലെ ഗ്രോസ്‌ഗ്ലോക്ക്‌നര്‍ പര്‍വതത്തില്‍ ട്രക്കിങ്ങിനിടെ ഒരു യുവതി മരിച്ചതുമായി ബന്ധപ്പെട്ട്, 39 വയസ്സുള്ള കാമുകനെതിരെ നരഹത്യക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.

അപകടം സാല്‍സ്ബര്‍ഗില്‍ നിന്നുള്ള പരിചയസമ്പന്നനായ 39കാരന്‍ യുവാവിന്റെ അശ്രദ്ധ മൂലമാണെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. 33 വയസ്സുള്ള യുവതി 12,460 അടി ഉയരത്തിലുള്ള കൊടുമുടിയില്‍ 150 അടി താഴെ തണുത്ത് മരവിച്ച് കണ്ടെത്തപ്പെട്ടു.

സാല്‍സ്ബര്‍ഗില്‍ നിന്നുള്ള പര്‍വതാരോഹകനായ കാമുകന്‍ സഹായം തേടാന്‍ പോയപ്പോള്‍ ആറ് മണിക്കൂറിലധികം യുവതി ഒറ്റപ്പെട്ടുവെന്നും പറയുന്നു. കാമുകന്റെ അശ്രദ്ധകാരണമാണ് യുവതി മരിച്ചതെന്നും അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് കേസെടുത്തെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ദമ്പതികള്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് മലകയറ്റം ആരംഭിച്ചതെന്നും ശരിയായ അടിയന്തര ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അപകടകരമായ ആല്‍പൈന്‍ ഭൂപ്രദേശത്തേക്ക് അനുയോജ്യമല്ലാത്ത ഗിയര്‍, സ്പ്ലിറ്റ്‌ബോര്‍ഡ്, മൃദുവായ സ്‌നോ ബൂട്ടുകള്‍ എന്നിവയാണ് യുവതി ധരിച്ചത്. ഈ സമയം, 46 മൈല്‍ വേഗതയില്‍ കാറ്റും മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്ന താപനിലയുമായിരുന്നു.

അപകട സൂചനകള്‍ കാമുകന്‍ അവഗണിച്ചുവെന്നും,പങ്കാളിയുടെ അനുഭവക്കുറവ് വകവയ്ക്കാതെ കയറ്റം തുടര്‍ന്നുവെന്നും പറയുന്നു. സാഹചര്യം മോശമായിട്ടും രാത്രിയാകുന്നതിന് മുമ്പ് അടിയന്തര സേവനങ്ങളെ വിളിക്കാന്‍ പരാജയപ്പെട്ടുവെന്നും അധികൃതര്‍ പറയുന്നു. ഫോണ്‍ സൈലന്റ് ചെയ്തിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകരില്‍ നിന്ന് നിരവധി കോളുകള്‍ ഇയാള്‍ നഷ്ടപ്പെടുത്തി.പുലര്‍ച്ചെ 3:30 ന് മാത്രമാണ് യുവാവിന് ദുരന്ത നിവാരണ കോള്‍ ലഭിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ രാവിലെ 10 മണിയോടെ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു.ശക്തമായ കാറ്റ് ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും വൈകിപ്പിച്ചു.കേസ് 2026 ഫെബ്രുവരി 19 ന് ഇന്‍സ്ബ്രക്ക് റീജിയണല്‍ കോടതിയില്‍ പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *