ന്യൂയോര്‍ക്ക് : ആല്‍ബനിയില്‍ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല(24) ആണ് മരണമടഞ്ഞത്. പഠനം പൂര്‍ത്തിയാക്കി സൈബര്‍ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു
ഡിസംബര്‍ 4 ന് രാവിലെയാണ് അല്‍ബാനിയില്‍ തീപിടിത്തമുണ്ടായത്.വീടിനുള്ളില്‍ തീ പടരുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ബാനി പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും വസതി ‘പൂര്‍ണ്ണമായും തീയില്‍ മുങ്ങി’ എന്ന് കണ്ടെത്തുകയും നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ പരുക്കുകളോടെ നാല് മുതിര്‍ന്നവരെ രക്ഷപ്പെടുത്തി സ്ഥലത്തുതന്നെ ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.ഇവരില്‍ രണ്ടുപേരെ പിന്നീട് പ്രത്യേക ബേണ്‍ സെന്ററിലേക്ക് മാറ്റി.സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റതായി ഉദുമലയുടെ ബന്ധു രത്ന ഗോപു പറയുന്നു.സഹജയുടെ മരണത്തില്‍ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി

