സിഡ്നി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവല്‍’ ഓസ്ട്രേലിയന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു.സമീപകാലത്ത് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമാണിതെന്ന ഉജ്ജ്വല അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഡിസംബര്‍ 5 ന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചു.ഓസ്ട്രേലിയയിലെ എല്ലാ പ്രധാന സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും തിയേറ്ററുകളുടെ കൃത്യമായ ലിസ്റ്റ് പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മമ്മൂട്ടി കമ്പനി (@mammoottykampany), ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് (@dqswayfarerfilms) എന്നിവയുടെ പിന്തുണയോടെയെത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ സെന്ററുകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

