ദുബായ് : യുഎഇയിലെ ഡിജിറ്റല്‍ ഡിസൈന്‍ രംഗത്തെ അതികായനും സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയുമായിരുന്ന ഇന്ത്യന്‍ പ്രവാസി ദുബായില്‍ അന്തരിച്ചു. റെഡ് ബ്ലൂ ബ്ലര്‍ ഐഡിയാസ് (ആര്ബിബിഐ) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രിയുടെ (ദേവ്) അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിനും ഡിജിറ്റല്‍ ലോകത്തിനും തീരാനഷ്ടമായി. അദ്ദേഹത്തിന്റെ ദുബായ് ആസ്ഥാനമായുള്ള കമ്പനിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
യുഎഇയിലെ യൂസര്‍ എക്സ്പീരിയന്‍സ് (യുഎക്സ്), യൂസര്‍ ഇന്റര്‍ഫേസ് (യുഐ) രംഗങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്നതില് ദേവേഷ് മിസ്ത്രി പ്രധാന പങ്ക് വഹിച്ചു. 2011ല്‍ അമോല്‍ കദമിനൊപ്പം ചേര്‍ന്ന് സ്ഥാപിച്ച ആര്ബിബിഐയില് അദ്ദേഹം ‘സൂപ്പര്മാന്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കമ്പനിയുടെ പേര് തന്നെ സൂപ്പര്മാന് സൂപ്പര്‍ സ്പീഡില്‍ പറക്കുമ്പോള്‍ കാണപ്പെടുന്ന ‘ചുവപ്പ്-നീല-ബ്ലര്‍’ ഇമേജറിയെ സൂചിപ്പിക്കുന്നതിനാല്‍ സ്ഥാപകന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും പരിഗണിച്ച് സഹപ്രവര്‍ത്തകര്‍ നല്കിയ വിളിപ്പേരായിരുന്നു അത്. മരണ കാരണം കമ്പനി വ്യക്തമാക്കിയില്ല

