ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. 120 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടികള്‍ സാന്തയുടെ വരവോടെ സജീവമായി.
വികാരി ഫാ. സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയുടെയും പ്രാര്‍ഥനയോടെ ആരംഭിച്ച ക്രിസ്മസ് പ്രോഗ്രാമില്‍ ഉടനീളം കുട്ടികള്‍ സജീവമായി പങ്കുചേര്‍ന്നു. ഡാന്‍സും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വര്‍ണാഭമാക്കി.
Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി. കുട്ടികള്‍ക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ മിന്റു മണ്ണുകുന്നേല്‍, മീന പുന്നശ്ശേരില്‍, ഉഞഋ സജി പൂതൃക്കയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. യൂത്ത് വൊളന്റിയര്‍മാര്‍, കൈക്കാരന്മാര്, അധ്യാപകര്‍, സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ ചെയ്തു.

