മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൗത്ത് ഓസ്ട്രേലിയന്‍ (S-A) ലിബറല്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വം. ആഷ്ടണ്‍ ഹേണിനെ (Ashton Hurn) പാര്‍ട്ടിയുടെ പുതിയ നേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച മുന്‍ നേതാവ് വിന്‍സെന്റ് ടാര്‍സിയ (Vincent Tarzia) അപ്രതീക്ഷിതമായി രാജി വെച്ചതിനെത്തുടര്‍ന്നാണ് ഹേണ്‍ നേതൃസ്ഥാനത്തേക്ക് എത്തിയത്. മാര്‍ച്ച് 21-ന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്.
സൗത്ത് ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടിയെ നയിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് ആഷ്ടണ്‍ ഹേണ്‍ (ആദ്യത്തേത് ഇസബെല്‍ റെഡ്മണ്ട് ആയിരുന്നു).
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് ‘വലിയൊരു മലകയറ്റം’ (absolute mountain to climb) തന്നെ ബാക്കിയുണ്ടെന്ന് സമ്മതിച്ച ഹേണ്‍, ജനങ്ങള്‍ക്ക് മികച്ചൊരു ബദല്‍ നല്‍കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നും വ്യക്തമാക്കി.
മുന്‍ നേതാവ് വിന്‍സെന്റ് ടാര്‍സിയയുടെ സേവനങ്ങള്‍ക്ക് ഹേണ്‍ നന്ദി അറിയിച്ചു. ഷൂബര്‍ട്ട് (Schubert) മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ആഷ്ടണ്‍ ഹേണ്‍.

