അഡലെയ്ഡ്:ശരീര സൗന്ദര്യ വര്‍ദ്ധക മരുന്നുകളും സ്റ്റിറോയിഡുകളും അനധികൃതമായി ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്ത സംഭവത്തില്‍ സൗത്ത് ഓസ്ട്രേലിയന്‍ സ്വദേശിക്ക് മൂന്ന് വര്‍ഷവും നാല് മാസവും 16 ദിവസവും തടവുശിക്ഷ വിധിച്ചു.
ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സും സൗത്ത് ഓസ്ട്രേലിയ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സാലിസ്ബറി പ്ലെയിന്‍സിലെ ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സ്റ്റിറോയിഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പൊടികള്‍, മരുന്ന് നിര്‍മ്മാണ യന്ത്രങ്ങള്‍ വാക്വം പമ്പ്, വ്യാജ ലേബലുകള്‍, സംശയാസ്പദമായ ദ്രാവകങ്ങള്‍, വിവിധ പേരുകളിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
2025 ജൂലൈ 17-ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കസ്റ്റംസ് നിയമം (Cu-stom-s A-c-t 1901) ലംഘിച്ച് ടയര്‍-1 ഇനത്തില്‍പ്പെട്ട നിരോധിത വസ്തുക്കള്‍ ഇറക്കുമതി ചെയ്തതിനും, കുറ്റകൃത്യത്തിലൂടെ പണം സമ്പാദിച്ചതിനുമാണ് (Cr-im-in-a-l Co-d-e A-c-t 1995) അഡലെയ്ഡ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
ലാഭം മാത്രം ലക്ഷ്യമിട്ട് ഇത്തരം മാരകമായ മരുന്നുകള്‍ വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, ഈ വിധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും എബിഎഫ് ആക്ടിംഗ് സൂപ്രണ്ട് റിലി ഫാരെല്‍ പറഞ്ഞു. അതിര്‍ത്തിയിലെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബോര്‍ഡര്‍ വാച്ചില്‍ (Bor-d-er W-a-tc-h) അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു

