പെര്‍ത്ത്: പെര്‍ത്തിലെ എല്ലെന്‍ബ്രൂക്ക് സെക്കന്‍ഡറി കോളേജില്‍ (Ellenbrook Secondary College) വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് സ്‌കൂള്‍ അടിയന്തരമായി അടച്ചിട്ടു (Lockdown). തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കൗമാരക്കാരനാണ് കൈക്ക് കുത്തേറ്റത്.പുറത്തുനിന്നെത്തിയ ഒരു സംഘം യുവാക്കള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സംഭവവുമായി ബന്ധപ്പെട്ട് ആറ് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും (Targeted attack), സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് ഭീഷണിയില്ലെന്നും ഇന്‍സ്പെക്ടര്‍ ഗാരി ബട്ട്ലര്‍ വ്യക്തമാക്കി.അക്രമികള്‍ ആയുധധാരികളായിരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് സ്‌കൂള്‍ ലോക്ക്ഡൗണ്‍ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളോട് സ്‌കൂളിലേക്ക് വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

