തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 39.35% പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (36.97%). ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയിലും (42.25%). കൊല്ലം 40.66%, പത്തനംതിട്ട 39.37%, കോട്ടയം 40.31%, ഇടുക്കി 38.43%, എറണാകുളം 42.19% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.


രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയ ശേഷം

എം എം മണി എംഎൽഎ 20ഏക്കർ സെർവ് ഇന്ത്യ എൽപിസ്കൂളിൽ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.

പുറപ്പുഴ ഗവര്‍മെന്റ് എൽ.പി സ്‌കൂളിലെ 1-ാം നമ്പർ ബൂത്തില്‍ പി.ജെ ജോസഫ് എംഎൽഎ കുടുംബസമേതം വോട്ട് ചെയ്ത ശേഷം

