പത്തനംതിട്ട : പമ്പ ചക്കുപാലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 30 പേര്‍ക്ക് പരുക്കേറ്റു.ചക്കുപാലത്തെ വളവിലാണ് അപകടമുണ്ടായത്.പമ്പ നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
അഗ്നിരക്ഷാ സേന എത്തിയാണ് ബസുകള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ സാരമായി പരുക്കേറ്റ പത്തു വയസുകാരി ഉള്‍പ്പെടെ പത്തു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.നിസാര പരുക്കേറ്റവരെ നിലക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുവയസുകാരിയുടെ തലയ്ക്കാണ് പരുക്കേറ്റത്.

