ലണ്ടന്‍ : ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്,മണ്ഡലച്ചിറപ്പ് മഹോത്സവം,ധനുമാസ തിരുവാതിര എന്നിവ സംഘടിപ്പിക്കുന്നു.ഡിസംബര്‍ 27ന് വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ദേശവിളക്ക് നടത്തുന്നത്.
തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഭജന,ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,പ്രതേക വഴിപാടായ നീരാഞ്ജനം,ദീപാരാധന,പടിപൂജ, സമൂഹ ഹരിവരാസനം,അന്നദാനവും എന്നിവയും നടക്കും.നീരാഞ്ജനം നടത്താന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

