ഇ-ബൈക്ക് അപകടത്തില്‍ 14-കാരന് ദാരുണാന്ത്യം

മെല്‍ബണ്‍: മെല്‍ബണിലെ ഡയമണ്ട് ക്രീക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ 14 വയസ്സുകാരനായ റൈലി എന്ന വിദ്യാര്‍ത്ഥി മരിച്ചു.തിങ്കളാഴ്ച രാത്രി 10 മണിയോടെ ഷൂട്ട് സ്ട്രീറ്റിലാണ് അപകടമുണ്ടായത്.കുട്ടി സഞ്ചരിച്ചിരുന്ന ഇ- ബൈക്കും ഒരു ഫോര്‍ വീല്‍ ഡ്രൈവ് (4WD) വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വാഹനമോടിച്ചിരുന്ന 22-കാരനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

അപകടം കണ്ടവരോ സിസിടിവി ദൃശ്യങ്ങള്‍ ഉള്ളവരോ ക്രൈം സ്റ്റോപ്പേഴ്സുമായി (Crime Stoppers – 1800 333 000) ബന്ധപ്പെടാന്‍ വിക്ടോറിയ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *