ഇന്തോ-ചൈന അതിര്‍ത്തിയില്‍ വാഹനാപകടം, 22 പേര്‍ മരിച്ചു

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശിലെ ഇന്തോ-ചൈന അതിര്‍ത്തിയിലെ ഹയൂലിയാങ്-ചഗ്ലഗാം റോഡില്‍ വാഹനാപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട ട്രക്കില്‍ ഉണ്ടായിരുന്നത്.

രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ നഗരത്തിലെത്തി അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

അസമിലെ ദിബ്രുഗഡില്‍നിന്ന് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങക്കും ആയി വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *