അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് വ്യാഴാഴ്ച പുതുവത്സരാവധി പ്രഖ്യാപിച്ചു.ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ജനുവരി രണ്ട് വെള്ളിയാഴ്ച ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഫ്രെം ഹോം സംവിധാനവും തിരഞ്ഞെടുക്കാം.യുഎഇ നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും അതോറിറ്റി പുതുവത്സരാശംസകള്‍ നേര്‍ന്നു.അവധിക്കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

